വിവാഹത്തിലൂടെ ജാതി മാറില്ല: കോടതി

സ്‌ത്രീധനപീഡനവും ജാതീയമായ അതിക്രമവും ചൂണ്ടിക്കാട്ടിയുള്ള ഭാര്യയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മുംബൈ സ്വദേശി രാജീവ് ശ്രീവാസ്‌തവയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്നാക്കജാതിയില്‍പ്പെടുന്ന താന്‍ വിവാഹം കഴിച്ചതോടെ തന്റെ ഭാര്യക്ക് 'അതിക്രമം തടയുന്ന നിയമ'ത്തിന്റെ സംരക്ഷണത്തിന് അര്‍ഹതയില്ലെന്ന് ഭര്‍ത്താവ് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി.
വിവാഹശേഷം സ്‌ത്രീക്ക് അവരുടെ യഥാര്‍ഥ ജാതിപദവി നഷ്ടപ്പെട്ടതായും തന്റെ ജാതിയിലേക്ക് ഭാര്യ മാറിയതായും ശ്രീവാസ്‌തവ വാദിച്ചു.
എന്നാല്‍ ഈ വാദം തള്ളിയ കോടതി, പട്ടികജാതി-പട്ടികവര്‍ഗത്തില്‍ ജനിക്കുന്ന ഒരാള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഒരു മുന്നാക്ക ജാതിക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് ഇല്ലാതാവില്ല. വിവാഹശേഷവും പട്ടികജാതി-പട്ടികവര്‍ഗം എന്ന അവരുടെ ലേബല്‍ തുടരും- എന്ന് വ്യക്തമാക്കി.












Click it and Unblock the Notifications