കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കയ്യേറ്റക്കാരനെയും വെറുതെ വിടില്ല: വിഎസ്

  • By Staff
Google Oneindia Malayalam News

VS Achuthanandan
ആലപ്പുഴ: മൂന്നാറില്‍ കയ്യേറ്റം നടത്തിയ ഒരാളേയും സര്‍ക്കാര്‍ വെറുതെ വിടില്ലന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ വ്യക്തമാക്കി.

മൂന്നാര്‍ സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എവിടെയൊക്കെയാണ് കയ്യേറ്റമുണ്ടായതെന്ന് വ്യക്തമായി മനസിലാക്കിയുള്ള ഉത്തരവാണ് കോടതി നല്‍കിയത്.കയ്യേറ്റങ്ങള്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

മൂന്നാര്‍ ഓപ്പറേഷനെ ആദ്യം അഭിനന്ദിച്ച യുഡിഎഫ് ഇപ്പോള്‍ വിമര്‍ശിക്കുന്നത് എന്ത് കൊണ്ടാണന്ന് മനസിലാകുന്നില്ല.

കയ്യേറ്റക്കാരെയെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഒരു സെന്റ് ഭൂമി പോലും കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചിട്ടില്ല-മുഖ്യമന്ത്രി ആരോപിച്ചു.

ഇതിനിടെ മൂന്നാറില്‍ ബലപ്രയോഗത്തിലൂടെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപി‌എം ജില്ലാ സെക്രട്ടറി എം‌എം മണി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പുതിയ കയ്യേറ്റങ്ങള്‍ ഉണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും മണി ആരോപിച്ചു.

കര്‍ഷകരെ ഭൂമിയില്‍ നിന്ന് ഇറക്കിവിടുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത് കടലാസു സംഘടനകളാണ്. നിവേദിത പി ഹരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് പുച്ഛമാണെന്നും അവര്‍ക്ക് വിവരമില്ലെന്നും മണി പറഞ്ഞു.

നവീന മൂന്നാര്‍ എന്ന ആശയം പറഞ്ഞവര്‍ അത് എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദനെ പരോക്ഷമായി ചൂണ്ടി അദ്ദേഹം ആവശ്യപ്പെട്ടു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X