കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തും അതീവ ജാഗ്രത

  • By Lakshmi
Google Oneindia Malayalam News

Airport
തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ അഞ്ചു ദിവസത്തേയ്ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ റാഞ്ചാനും പാരാഗ്ലൈഡിങ് ആക്രമണം നടത്താനും ഭീകരര്‍ പദ്ധതിയിട്ടുവെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മുന്‍കരുതല്‍.

മാലി, കൊളംബോ വിമാനസര്‍വീസുകളില്‍ ത്രിതല സുരക്ഷാ പരിശോധന നടപ്പിലാക്കിത്തുടങ്ങി. പ്രത്യേക പരിശീലനം സിദ്ധിച്ച 'സ്കൈ മാര്‍ഷലുകള്‍' ഉടന്‍തന്നെ കേരളത്തിലെത്തും.

കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ് (സിഐഎസ്എഫ്.) വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല. എന്നാല്‍ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) കമോന്‍ഡോകള്‍ അടങ്ങിയ സ്കൈ മാര്‍ഷല്‍ സംഘവും വിമാന സര്‍വീസ് കമ്പനികളുടെതന്നെ സുരക്ഷാ സംഘങ്ങളും വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

അഞ്ചുദിവസത്തേക്ക് ഒരു കാരണവശാലും യാത്രക്കാരല്ലാത്തവരെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റെ പ്രത്യേക സംഘം പലയിടങ്ങിളിലും പരിശോധന നടത്തുന്നുണ്ട്.

സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞാല്‍ വിമാനത്തിന്റെ ഗോവണി കയറുന്നതിനുമുമ്പ് വിമാന സര്‍വീസ് കമ്പനികളുടെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരെ പ്രത്യേകം പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് 'ലാഡര്‍ പോയിന്റ് ചെക്കിങ്' എന്നറിയപ്പെടുന്ന ഈ പരിശോധന.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍, വിമാനത്താവളങ്ങളിലേയ്‌ക്കെത്തുന്ന എല്ലാ വാഹനങ്ങളേയും ഗേറ്റില്‍ വെച്ചുതന്നെ പരിശോധിക്കുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമേ മാലി സര്‍വീസുകളില്‍, എയര്‍ ഇന്ത്യയുടെ രണ്ടുവീതം പ്രതിനിധികള്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് വിദേശത്തേയ്ക്ക് പോകുന്ന എല്ലാ എയര്‍ ഇന്ത്യ സര്‍വീസിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് കേരളത്തില്‍ നിന്ന് മാലിയിലേക്ക് പോകുന്ന സര്‍വീസുകളിലും ത്രിതല പരിശോധന നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X