Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസ്താവന ആക്ഷേപിക്കാനായിരുന്നില്ല: വിഎസ്

VS Achuthanandan
ആലപ്പുഴ: കേരളത്തില്‍നിന്നുള്ള കേന്ദ്രസഹമന്ത്രിമാര്‍ക്ക് ദില്ലിയില്‍ പണിയൊന്നുമില്ലെന്ന തന്റെ പരാമര്‍ശത്തില്‍ കെ.വി തോമസിന് വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍.

ജോലിയൊന്നും ഇല്ലെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് പരാതിപറഞ്ഞ സാഹചര്യത്തിലാണ് സമാനമായ പരാമര്‍ശം ഞാന്‍ നടത്തിയത്. ജോലിയില്ലെന്ന് പ്രധാനമന്ത്രിയോട് പരാതിപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരും ഉണ്ടായിരുന്നു.

ഇക്കാര്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ മന്ത്രിമാരെ ആക്ഷേപിച്ചതല്ല- അരൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെ വിഎസ് വിശദീകരിച്ചു

അര്‍ഹതപ്പെട്ടത് തരാതെ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് മറുപടി പറയാന്‍ തനിക്ക് ബാധ്യതയുണ്ട്. ഞാന്‍ പങ്കെടുത്ത പരിപാടിയില്‍ കെ.വി തോമസ് പങ്കെടുത്തിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് പറയുമായിരുന്നു-വിഎസ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് ദില്ലിയില്‍ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഇവിടെ വന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസ്താവനയിറക്കി സംതൃപ്തരാവുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കെ.വി തോമസ് രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്.

ഇതിനിടെ കേന്ദ്ര സഹമന്ത്രിമാര്‍ക്ക് പണിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എനിക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട്, അത് നിറവേറ്റുന്നുമുണ്ട് കണ്ണൂര്‍ പാപ്പിനിശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+