കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ കെട്ടിടങ്ങള്‍ പൊളിക്കില്ല കണ്ടുകെട്ടും

  • By Lakshmi
Google Oneindia Malayalam News

Munnar Demolition
തിരുവനന്തപുരം‍: വീണ്ടും സജീവമാകുന്ന മൂന്നാര്‍ ദൗത്യത്തിന്റെ രീതികളും മാറുന്നു. ഇതുവരെ കയ്യേറ്റ ഭൂമിയില്‍ ഉണ്ടായിരുന്ന റിസോര്‍ട്ടുകളും മറ്റും ഇടിച്ചു നിരത്തുന്ന രീതിയായിരുന്നു ഉദ്യോഗസ്ഥര്‍ അവലംബിച്ചു വന്നത്.

എന്നാല്‍ സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും ഇനി പൊളിച്ചു കളയില്ല. അവ കണ്ടുകെട്ടാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

പൊളിച്ചുനീക്കുന്നതിന് പകരം കെട്ടിടങ്ങള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടും. മുന്പ് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി നശിപ്പിച്ചതുവഴി മൂന്നാറിലെ ടൂറിസം മേഖലയെ തകര്‍ത്തെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ ഇനി ഇടിച്ചു നിരത്തല്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്

മൂന്നാറിലെ ആദ്യ ദൗത്യസംഘം അനധികൃതമെന്നു കണ്ടെത്തി പൊളിച്ചുനീക്കിയ പത്തോളം റിസോര്‍ട്ടുകളില്‍ വീണ്ടും അനധികൃത നിര്‍മാണം കണ്ടെത്തിയിട്ടുണ്ട്‌.

മൂന്നാര്‍ ദൗത്യസംഘം തുടക്കത്തില്‍ കൈയേറ്റമെന്നു തോന്നിയ കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുകയായിരുന്നു.

പിന്നീട് കാലേക്കൂട്ടി പൊളിക്കല്‍ നോട്ടീസ് നല്‍കുന്ന രീതിയും അവലംഹിച്ചു. ഇങ്ങനെ മുന്‍കൂട്ടി നോട്ടീസ് കിട്ടിയ റിസോര്‍ട്ടുടമകള്‍ക്കു കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവ്‌ വാങ്ങാന്‍ കഴിഞ്ഞു.

അങ്ങനെയാണു പല റിസോര്‍ട്ടുകളും അന്നു പൊളിക്കലില്‍നിന്നു രക്ഷപ്പെട്ടത്‌. കൈയേറ്റം സംബന്ധിച്ച ഹൈക്കോടതിയുടെ താക്കീതിന്റെയും മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ പ്രതിഛായ നഷ്‌ടപ്പെട്ടതിന്റെയും പശ്‌ചാത്തലത്തില്‍, മുമ്പുണ്ടായ പിഴവ്‌ ഇത്തവണ ആവര്‍ത്തിക്കരുതെ പ്രതിഛായ മെച്ചപ്പെടുത്തുകയെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്‌.

ഹൈക്കോടതി കര്‍ശനനിര്‍ദേശം നല്‍കിയിട്ടും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യൂവകുപ്പ്‌ വൈമുഖ്യം കാട്ടുന്നതായി ആക്ഷേപമുയര്‍ന്നു. ദൗത്യസംഘത്തലവന്‍ കെ.എം. രാമാനന്ദനു പകരക്കാരനെ നിയമിച്ചിട്ടില്ല. ജില്ലാ കലക്‌ടറും സബ്‌ കലക്‌ടറും ഉള്‍പ്പെട്ട സംഘം നടപടി തുടരട്ടെയെന്ന നിലപാടിലാണു റവന്യൂവകുപ്പ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X