സൗദിയില്‍ പോകാന്‍ പൊലീസ് ക്ലിയറന്‍സ് വേണം

ഇതു സംബന്ധിച്ചു ദില്ലിയിലെ സൗദി എംബസിയും മുംബൈയിലെ കോണ്‍സുലേറ്റും രാജ്യമാകെയുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കും വിദേശ റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കും നിര്‍ദേശം നല്കി.
ഏറ്റവുമടുത്തുള്ള പോലീസ് സ്റ്റേഷനില്‍നിന്നുള്ള അഭ്യര്ഥനപ്രകാരമായിരിക്കും പാസ്പോര്‍ട്ട് ഓഫീസുകള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സാക്ഷ്യപ്പെടുത്തുകയും സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു ബോധ്യപ്പെടുകയും വേണം.
മുംബൈയിലെ സൗദി കോണ്‍സുലേറ്റ് നിത്യേന 4000 പ്രവേശന വിസയും ദില്ലിയിലെ എംബസി എണ്ണൂറു വിസയുമാണ് അനുവദിക്കുന്നത്.
രണ്ടു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണു പുതിയ നിബന്ധനയെന്ന് ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
നിയമവിധേയമായി ജീവിക്കുന്നവര്‍ മാത്രമേ സൗദിയില്‍ എത്തുന്നുള്ളൂ എന്നുറപ്പു വരുത്താന്‍ പുതിയ നിബന്ധന സഹായകമാകും.
തടവുകാരെയും കുറ്റവാളികളെയും കൈമാറുന്നതിനുള്ള ഉടമ്പടിക്ക് ഇന്ത്യയും സൗദിയും കഴിഞ്ഞയാഴ്ച അന്തിമരൂപം നല്‍കിയിരുന്നു. ചെറിയ കുറ്റങ്ങളുടെ പേരില്‍ സൗദിയില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 1300 ഇന്ത്യക്കാരുടെ തിരിച്ചുവരവിന് ഉടമ്പടി വഴിയൊരുക്കും.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളതു സൗദിയിലാണ്. രണ്ടാമത് യുഎഇയിലാണ്.
-
സൗദി അറേബ്യ സമ്മതിച്ചു; ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ











Click it and Unblock the Notifications