കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം കനത്ത സുരക്ഷയില്‍

  • By Lakshmi
Google Oneindia Malayalam News

Delhi
ദില്ലി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചു ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

ദില്ലി നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. അതീവ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ദില്ലിയുടെ അതിര്‍ത്തികള്‍ തിങ്കളാഴ്ച അടച്ചിടും. രാഷ്ട്രപതി ഭവനില്‍ നിന്ന് രാജ്പഥിലൂടെ ചെങ്കോട്ടവരെ നീളുന്ന റിപ്പബ്ളിക് ദിന പരേഡിന് സുരക്ഷയൊരുക്കാന്‍ 18,000 അര്‍ധ സൈനികരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

പരേഡ് കടന്നുപോകുന്ന ഭാഗത്തേക്കുള്ള എല്ലാ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ദില്ലിയിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൌസുകളും നിരീക്ഷണത്തിലാണ്. രാജ്പഥിനു സമീപമുള്ള ഭാഗങ്ങളിലെ മെട്രോ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

കശ്മീരില്‍ മൂടല്‍മഞ്ഞു മറയാക്കി ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് അതിര്‍ത്തി സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന സുരക്ഷാ നടപടികളുടെ ഭാഗമായി കശ്മീരില്‍ രണ്ടിടത്തു നിന്നു 15 കിലോഗ്രാം ആര്‍ഡിഎക്സും 150 കൈബോംബുകളും ഉള്‍പ്പെടെ ഒട്ടേറെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കഴിഞ്ഞദിവസം സുരക്ഷാസേന പിടിച്ചെടുത്തിരുന്നു.

ഇതിനിടെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരര്‍ ഇന്ത്യന്‍ വിമാനം റാഞ്ചി ബ്രിട്ടണില്‍ ഇടിച്ചിറക്കി ദുരന്തം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്, ഇതേത്തുടര്‍ന്ന് വ്യോമനിരീക്ഷണം ശക്തമാക്കുകയും ആക്രമണം നേരിടാന്‍ വന്‍ സന്നാഹം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ ഈ വിവരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ 'എം.ഐ5'ന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അവിടെയും സുരക്ഷ ശക്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അതിജാഗ്രത ഉറപ്പാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X