ഹെഡ്ലിയ്ക്ക് കോടികളുടെ സ്വത്തുണ്ടെന്ന് എന്‍ഐഎ

ഒരു ഗള്‍ഫ് രാജ്യത്ത് ഹെഡ്ലിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.
പാക്കിസ്ഥാനിലും യുഎസിലും ഹെഡ്ലിക്ക് വന്‍ മാളികകളും ഒരു ഗള്‍ഫ് രാജ്യത്ത് ഫ്ലാറ്റുകളും കോടികള്‍ വിലയുള്ള എസ്റ്റേറ്റുകളുമുണ്ട്.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനും മറ്റുമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ താമസിച്ചിരുന്ന വേളയില്‍ ഇയാള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകളെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇടപാടുകള്‍ക്കുള്ള ചെലവുകള്‍ക്കായി ലഷ്കറെ തയിബ ഇയാള്‍ക്ക് 15 ലക്ഷം രൂപ കൊടുത്തിരുന്നതായും വ്യക്തമായി.
ഇതിനിടെ, ഹെഡ്ലിക്കൊപ്പം പിടിയിലായ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്നു ചിക്കാഗോ കോടതിയില്‍ ഹാജരാക്കും. ഹെഡ്ലിയുടെ കേസ് 27നാണ് കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications