രുചിക കേസ്: റാത്തോഡിന് ഇടക്കാല ജാമ്യം

റാത്തോഡിനെതിരെ സിബിഐ പുതുതായി ഫയല്‍ ചെയ്ത രണ്ടു കേസുകളിലാണു ജാമ്യം. രുചിക ഗിര്‍ഹോത്രയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതായുള്ള മറ്റൊരു കേസില്‍ അറസ്റ്റു ചെയ്യുന്നതിനു നാലു ദിവസം മുന്‍പെ നോട്ടീസ് നല്‍കണമെന്ന് കോടതി സിബിഐയോടു നിര്‍ദേശിച്ചു.
കേസുകളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ഇടക്കാല ജാമ്യം. അന്വേഷണം പൂര്‍ത്തിയായാലുടന്‍ റാത്തോഡിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.
ടെന്നീസ് താരമായിരുന്ന രുചികയെ പീഡിപ്പിയ്ക്കുകയും പിന്നീട് ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുയും ചെയ്തുവെന്നാണ് റാത്തോഡിനെതിരെയുള്ള ആരോപണം. പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് രുചിക കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications