മൂന്നാര്‍ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകും വെളിയം

മൂന്നാറിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കും. ഒഴിപ്പിക്കല്‍ നടപടിയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ആരെതിര്‍ത്താലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകും. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് മൂന്നാറിനെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നത്തില്‍ പ്രാദേശിക എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ടതില്ല. പൊതുവായ താല്പര്യം മാത്രമേ കണക്കിലെടുക്കൂ എന്നും വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കി. മൂന്നാര്‍ ദൗത്യത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും എംഎം മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എംഎം മണിയുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications