ഗൂഢാലോചന നടത്തിയിട്ടില്ല: സുരേഷ് കുമാര്‍

മുന്‍ ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാര്‍ ഇപ്പോഴും മൂന്നാറില്‍ കറങ്ങിനടക്കുകയാണെന്നും ഗൂഢാലോചന നടത്തുകയുമാണന്ന സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എംഎം മണിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ ഇപ്പോഴുണ്ടായ നടപടികള്‍ക്കായി താന്‍ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. കയ്യേറ്റങ്ങള്‍ക്കെതിരെ അവസാനം പ്രതികരിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതി ജഡ്ജിമാരുമായാണോ താന്‍ ഗൂഢാലോചന നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
പ്രദേശിക സിപിഎം നേതാക്കള്‍ തെറ്റായ പ്രചാരം നടത്തുകയാണ്. ഗൂഢാലോചനയുണ്ടന്ന് പറയുന്നവര്‍ തന്നെ ആരുമായാണ് അത് നടത്തിയതെന്ന് വ്യക്തമാക്കണം. കയ്യേറ്റം ഒഴിപ്പിക്കുന്നത് മൂന്നാറിലെ സാധാരണക്കാരെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications