വല്ലാര്‍പാടം പദ്ധതി ഇനിയും വൈകും

കൊച്ചി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാ സ്ഥാപനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലാണ് പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ വൈകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ദുബായിലെ സാമ്പത്തിക പ്രതിസന്ധി വല്ലാര്‍പാടം പദ്ധതി നിര്‍മാതാക്കളായ
ദുബായ് പോര്‍ട്ട് വേള്‍ഡിനെ ബാധിച്ചിട്ടില്ല. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ 10 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കും. അതിനായി ഇത്രയും പുതിയ ഓഹരികള്‍ ഇറക്കും- അദ്ദേഹം വ്യക്തമാക്കി.
വല്ലാര്‍പാടം പദ്ധതി മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജൂണില്‍ മാത്രമേ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുകയുള്ളെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications