കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എത്യോപ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
ബെയ്റൂട്ട്: എത്യോപ്യന്‍ തലസ്ഥാനമായ ആഡീസ് അബാബയിലേക്ക് വരികയായിരുന്ന എത്യോപ്യന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണു. അപകടം നടക്കുമ്പോള്‍ 85 യാത്രക്കാരണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച പുര്‍ച്ചെ ലബനനിലെ ബെയ്റൂട്ട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് മിനിട്ടുകള്‍ക്കകമാണ് ബോയിങ് 737 വിമാനം തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് അധികൃതര്‍ പറഞ്ഞു.
തെക്കന്‍ ബെയ്റൂട്ടിന് 15 കിലോമീറ്റര്‍ അകലെ കടലില്‍ സാദിയത്ത് എന്നറിയപ്പെടുന്ന ഭാഗത്തായാണ് വിമാനം തകര്‍ന്ന് വീണത്.
വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 50 പേര് ലബനീസ് വംശജരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അരെയെങ്കിലും ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.