ഹെയ്ത്തിയില്‍ വീണ്ടും ഭൂചലനം

പ്രാദേശിക സമയം 4.51 ഓടെ ഉണ്ടായ തുടര്‍ചലനം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണു നീണ്ടു നിന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയായിരുന്നു ചലനത്തിന്റെ പ്രഭവ കേന്ദ്രം.
ജനുവരി12 നാണ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഭൂചലനം ഹെയ്ത്തി തലസ്ഥാനത്തുണ്ടായത്. ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.
ജനുവരി 12നു ശേഷം എകദേശം 50 തവണ ഇവിടെ നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത്.
അടുത്ത ഒരു മാസത്തിനകം മറ്റൊരു വന്‍ ഭൂകമ്പം കൂടി ഹെയ്ത്തിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications