കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കനത്ത സുരക്ഷാവലയത്തില്‍ രാജ്യം അറുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എകെ ആന്റണി, വിവിധ സേനാമേധാവികള്‍ എന്നിവര്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ചടങ്ങോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് രാജ്യത്ത് ഔപചാരികമായ തുടക്കമായി. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കും പത്‌നിയുമാണ് ഇത്തവണത്തെ മുഖ്യാതിഥികള്‍.

സായുധസേന വിഭാഗങ്ങളും മറ്റ് സേനാവിഭാഗങ്ങളും പങ്കെടുക്കുന്ന പരേഡ് ദില്ലിയില്‍ നടക്കുകയാണ്. കനത്ത മൂടല്‍മഞ്ഞിനെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ പരേഡ് വീക്ഷിക്കാനെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസാംസ്‌കാരികദൃശ്യങ്ങളും പരേഡിനനെ വര്‍ണ്ണാഭമാക്കും. അല്‍പ്പസമയത്തിനകം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വേദിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ പ്രതിരോധ ബഹുമതിയായ രാഷ്ട്രസേവാ മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

അതീവസുരക്ഷയുടെ ഭാഗമായി ദില്ലിയുടെ അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ അടച്ചു. രാഷ്ട്രപതി ഭവനില്‍ നിന്ന് രാജ്പഥിലൂടെ ചെങ്കോട്ടവരെ നീളുന്ന റിപ്പബ്ലിക് ദിന പരേഡിന് സുരക്ഷയൊരുക്കാന്‍ 18,000 അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എസ് ഗവായ് പരേഡിനെ അഭിവാദ്യം ചെയ്തു. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന തീവ്രവാദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും വര്‍ദ്ധിച്ചുവരികയാണ്. ഉതില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തടയാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തകിടം മറിക്കുകയാണ്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെങ്കിലും ജനങ്ങള്‍ക്ക് കൂടുതല്‍ താങ്ങായി നില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വല്ലാര്‍പാടം, വിഴിഞ്ഞം തുടങ്ങിയ വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ദേശീയ ഗെയിംസിന് ആതിഥ്യമരുളാന്‍ സംസ്ഥാനം സുസജ്ജമാണെന്നും ഗവര്‍ണര്‍ ആര്‍എസ് ഗവായ് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡുകളില്‍ നടക്കുകയാണ്. വകുപ്പുമന്ത്രിമാര്‍ പരേഡിനെ അഭിവാദ്യം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X