ചെന്നിത്തല കരുണാകരനുമായി കൂടിക്കാഴ്ച നടത്തി

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ ചെന്നിത്തല തയ്യാറായില്ല. കരുണാകരന്റെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും രാഷ്ട്രീയ സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുരളീധരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കരുണാകരന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് കെപിസിസി നിര്‍വാഹക സമിതി ഈ കാര്യം ചര്‍ച്ച ചെയ്യുന്നത്. നാളത്തെ യോഗത്തില്‍ കരുണാകരന്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
അച്ചടക്ക നടപടിയുടെ കാലാവധി ഇനിയും അവസാനിയ്ക്കാത്തതിനാല്‍ മുരളിയെ ഉടന്‍ തിരിച്ചെടുക്കേണ്ട എന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications