കെമിക്കല്‍ അലിയെ തൂക്കിക്കൊന്നു

1988 ല്‍ ഹലാബ്ജ നഗരത്തില്‍ വിഷവാതകം പ്രയോഗിക്കാന്‍ ഉത്തരവു നല്‍കിയതിനാണ് ശിക്ഷിച്ചത്. അയ്യായിരത്തോളം കുര്‍ദുകളാണ് അന്ന് കൊല്ലപ്പെട്ടത്. സാധാരണ പൗരന്‍മാരെ വിഷവാതക പ്രയോഗത്തിലൂടെ കൂട്ടക്കൊല ചെയ്ത ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യം എന്നു വിശേഷിപ്പിച്ചാണു കോടതി വധശിക്ഷ നല്‍കിയത്.
ആദ്യ വധശിക്ഷ 2007 ഒക്ടോബറില്‍ നടപ്പാക്കേണ്ടതായിരുന്നു. നിയമപരമായ തര്‍ക്കങ്ങള്‍മൂലം വിധി നടപ്പാക്കുന്നതു മുടങ്ങുകയായിരുന്നു. 1988 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി കുര്‍ദുകളെ കൂട്ടക്കൊല ചെയ്തതിനാണിത്.
ഇറാന്‍ഇറാക്ക് യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഷിയാ കലാപം അടിച്ചമര്‍ത്താന്‍ അവരെ വധിച്ചതിനു 2008 ഡിസംബറില്‍ രണ്ടാമത്തെ ശിക്ഷയും ലഭിച്ചു. 1999 ല്‍ നടത്തിയ ഷിയ കൂട്ടക്കൊലയുടെ പേരില്‍ 2009 മാര്‍ച്ചില്‍ മൂന്നാമത്തെ ശിക്ഷയും ലഭിച്ചു. രാസവാതക പ്രയോഗത്തിലൂടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തതോടെയാണ് കെമിക്കല്‍ അലി എന്ന പേരു വീണത്.
അലിയെ തൂക്കിക്കൊന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇറാഖില്‍ മൂന്ന് ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളുണ്ടായി.












Click it and Unblock the Notifications