കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

  • By Staff
Google Oneindia Malayalam News

A combo picture of Presidential candidates Mahinda Rajapaksa and former military chief Gen. Sarath Fonseka
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. ഇരുപതോളം സ്ഥാനാര്‍ത്ഥികള്‍ മത്സരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ്ര രാജപ്ക്‌സെയും മുന്‍ സൈനിക മേധാവി ശരത്ത് ഫൊന്‍സേകയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍.

എല്‍ടിടിഇയെ തുടച്ചുനീക്കാന്‍ സാധിച്ചതാണ് പ്രധാന നേട്ടമായി രാജപക്‌സെ ഉയര്‍ത്തികാണിയ്ക്കുന്നത്. അതേസമയം, എല്‍ടിടിഇയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സൈനിക മേധാവി എന്ന പ്രതിച്ഛായ തനിക്ക് അനുകൂലമാകുമെന്നാണ് ഫൊന്‍സേകയകരുതുന്നത്. ആറാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ശ്രീലങ്കയില്‍ ഇന്ന് നടക്കുന്നത്.

വലിയ തോതില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഫ്‌നയില്‍ ബൂത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

11,000 പോളിങ് സ്‌റ്റേഷനിലായി 1.4 കോടി ജനങ്ങള്‍ക്കാണ് വോട്ടുള്ളത്. രാവിലെ തന്നെ മഹീന്ദ്ര രാജപക്‌സെ ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്തി. നാലുമണിക്ക് വോട്ടെടുപ്പ് സമാപിക്കും. 68,000 പോലീസുകാരെയും 25 സൈനിക ബറ്റാലിയനേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിച്ച ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയോടെ ഉണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X