ബെല്ലാരിയില്‍ കെട്ടിടം തകര്‍ന്ന് 5 മരണം

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗാന്ധി നഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം സമീപത്തെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുകളിലേക്കാണ് തകര്‍ന്ന് വീണത്. തകര്‍ച്ചയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മൂന്നു നില ഭൂമിക്കടിയിലേക്ക് താഴ്ന്നു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 40 ഓളം പേര്‍ ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലിക്കാരില്‍ ഭൂരിഭാഗവും ആന്ധ്രയിലെ ശ്രീകാകുളം, കര്‍ണാടകയിലെ ഗുല്‍ബര്‍ഗ എന്നിവടങ്ങളില്‍ നിന്നുള്ളവരായിരുന്നു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് കോളജിന് അവധിയായതിനാല്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വീടുകളിലേക്ക് പോയിരുന്നതിനാല്‍ വന്‍ അത്യാഹിതമാണ് ഒഴിവായത്. മരിച്ചവരില്‍ രണ്ട് പേര്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളാണ്. തകര്‍ന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ബി.ശ്രീരാമലു, ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications