വിവാദ വ്യവസായിക്ക് പത്മ പുരസ്‌ക്കാരം

സാമ്പത്തിക ഇടപാടുകളിലൂടെ വിവാദത്തിലകപ്പെട്ട ചത്‌വാളിന് പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹതയില്ല. ഒരു കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ ചത്്‌വാള്‍ ജാമ്യം നേടി രാജ്യത്ത് നിന്ന് പുറത്തുകടക്കുകയായിരുന്നുവെന്ന് മുണ്ടെ കത്തില്‍ ആരോപിയ്ക്കുന്നു. തെറ്റു പറ്റിയതാണെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുണ്ടെ പിന്നീട് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
ജനങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഇത്തരം പുരസ്‌കാരങ്ങള്‍ ഒരു കാരണവശാലും വിവാദ വ്യക്തികള്‍ക്ക് നല്‍കരുതെന്ന് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
ഇന്ത്യയില്‍ എസ്ബിഐയില്‍ നിന്നും ഫണ്ട് തിരിമറി നടത്തിയെന്ന കേസ് നേരിടുന്ന ചത്‌വാള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോടും അദ്ദേഹത്തിന്റെ ഭാര്യ ഹിലാരിയോടും ഏറെ അടുപ്പം പുര്‍ത്തുന്ന വ്യക്തിയാണ്. ചത്‌വാളിന്റെ സ്വാധീനബലത്തിലാണ് ഇന്ത്യ അമേരിക്കയുമായുള്ള ആണവ കരാര്‍ ഒപ്പിട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.












Click it and Unblock the Notifications