സിജിഎഫ് ഭൂപടത്തില്‍ ഇന്ത്യന്‍ ഭാഗങ്ങള്‍ പാകില്‍

ജമ്മു കശ്മീരിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളാണ് പാകിസ്താന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ കാണിച്ചിരിക്കുന്നത്‍.
കൊമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏകോപനവും നിയന്ത്രണവും നടത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.thecgf.com ലാണ് ഈ പിഴവ് സംഭവിച്ചത്.
ഗുരുതരമായ ഈ പ്രശ്‌നം ഗെയിംസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സംഘാടക സമിതി സെക്രട്ടറി ലളിത് ഭാനോട്ട് അറയിച്ചു. ഈ തെറ്റ് ഉടന്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഭാനോട്ട് പറഞ്ഞു.
സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗയിംസ് ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഹൂപ്പര്‍ ഈ പിഴവു പറ്റിയതിന് ഇന്ത്യയോട് മാപ്പപേക്ഷിച്ചിട്ടുണ്ട്.
പിഴവ് പറ്റിയ മാപ്പ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ ഞങ്ങള്‍ മാപ്പപേക്ഷിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം സംഭവിച്ചതല്ല. എത്രയും പെട്ടന്ന് തെറ്റിയ മാപ്പ് നീക്കം ചെയ്തുകൊള്ളാം-എന്നാണ് ഹൂപ്പര്‍ പറഞ്ഞത്.
വെബ് സൈറ്റ് ഡിസൈന്‍ ചെയ്തതും അത് നടത്തുന്നതും ഐഡി കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനമാണ്.












Click it and Unblock the Notifications