ഗോവയില്‍ 9വയസ്സുകാരിയെ മാനഭംഗപ്പെടുത്തി

വടക്കന്‍ ഗോവയിലെ പ്രശസ്തമായ അരമ്പോല്‍ ബീച്ചില്‍ വച്ച് പെണ്‍കുട്ടി മാനഭംഗത്തിനിരയാവുകയായിരുന്നു. ബുധനാഴ്ചയാണ് പൊലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ അക്രമി മാനഭംഗപ്പെടുത്തിയതെന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അമ്മ കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രേ കുട്ടിയെ മാനഭംഗപ്പെടുത്തിയത്. കുട്ടി കടലില്‍ കുളിയ്ക്കുമ്പോള്‍ ഒരാള്‍ ചീത്തവിളിച്ചുവെന്നും ഉപദ്രവിച്ചുവെന്നും കുട്ടി അമ്മയോട് പരാതിപ്പെടുകയായിരുന്നു.
കുട്ടി ചെന്ന് അമ്മയോട് കാര്യം പറയുന്നത് കണ്ടപ്പോള്‍ത്തന്നെ അക്രമി സ്ഥലത്തുനിന്നും മാറുകയായിരുന്നു- പരാതിയില്‍ പറയുന്നു.
വൈദ്യ പരിശോധന നടത്തിയതില്‍ നിന്നും കുട്ടി ലൈംഗികചൂഷണത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. 2009 ഡിസംബര്‍ 25വയസ്സുള്ള ഒരു റഷ്യക്കാരി ഇവിടെവച്ച് മാനഭംഗത്തിനിരയായിരുന്നു.












Click it and Unblock the Notifications