തീരുമാനം ഹൈക്കമാന്റിന് വിടണം: കരുണാകരന്‍

തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കെപിസിസിയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.
ബുധനാഴ്ച കാലത്ത് പത്തുമണിയോടെയാണ് കരുണാകരന്‍ യോഗത്തിനെത്തിയത്. പതിനൊന്നരയോടെ അദ്ദേഹം മടങ്ങുകയും ചെയ്തു.
മുരളിയുടെ വരവിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം എക്‌സിക്യൂട്ടീവില്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് അറിയുന്നത്.
നേരത്തേ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുകരുതെന്ന് പത്മജയും അനുയായികളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
മുരളിയുടെ കാര്യം അദ്ദേഹം ഉന്നയിച്ചാല്‍ അത് തള്ളിപ്പോകുമോയെന്ന ആശങ്കയിലായിരുന്നു ലീഡരെ യോഗത്തില്‍ നിന്നും തടയാന്‍ അനുയായികള്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസില്‍ ഇപ്പോഴും ഏറെപ്പേര്‍ മുരളി തിരിച്ചുവരുന്നതിനെ എതിര്‍ക്കുന്നവരാണെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications