കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റയുടെ അണക്കെട്ട്: നടപടിയെടുക്കുമെന്ന് മന്ത്രി

  • By Lakshmi
Google Oneindia Malayalam News

Tata Tea Estate Munnar
കോഴിക്കോട്: മൂന്നാറിലെ ലക്ഷ്്മി വനമേഖലയില്‍ ടാറ്റ കമ്പനി അനധികൃതമായി അണക്കെട്ട് നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍.

ഇക്കാര്യത്തില്‍ നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിശദാംശം അന്വേഷിച്ച് കയ്യേറ്റത്തിന് പിന്നില്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്- രാജേന്ദ്രന്‍ പറഞ്ഞു,.

ചെങ്കുളം വൈദ്യുത പദ്ധതിയ്ക്കുവേണ്ട വെള്ളമൊഴുകിയെത്തുന്ന കല്ലാര്‍പ്പുഴയുടെ ഉല്‍ഭവസ്ഥാനത്താണ് നിയമങ്ങളെ നോക്കുകുത്തികളാക്കി ടാറ്റ അണക്കെട്ട്് നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടാറ്റയുടെ നിയന്ത്രണത്തിലുള്ള കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ വനഭൂമിയിലാണ് നദിയ്ക്കു കുറുകെ ടാറ്റ 75 മീറ്റര്‍ നീളത്തില്‍ തടയണ നിര്‍മ്മിക്കുന്നത്.

അണക്കെട്ടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് ഏറെ മരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്.

നദിയ്ക്കു കുറുകെ തടയണ കെട്ടനാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുപോലും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വേണമെന്നിരിക്കെയാണ് ടാറ്റ കമ്പനി സ്വന്തം നിലയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X