മുരളി: പുനപരിശോധിനയില്ലെന്ന് ഉമ്മന്‍ ചാണ്ടി

മുതിര്‍ന്ന നേതാവ് കെ കരുണാകരന്റെ അഭ്യര്‍ഥന അതേപടി അംഗീകരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. കാലത്തോടും പാര്‍ട്ടിയോടും നീതി പുലര്‍ത്തേണ്ട തീരുമാനമാണ് എടുക്കേണ്ടത്. പാര്‍ട്ടിയ്‌ക്കുള്ളില്‍ അഭിപ്രായ ഐക്യമുണ്ടാകാത്ത സാഹചര്യത്തില്‍ പഴയ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല- കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതേസമയം ഹൈക്കമാന്റിന് ഏതു തീരുമാനവും എടുക്കാം. എന്നാല്‍ ഇവിടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്റ് നമ്മെ ചുമലതപ്പെടുത്തിയിരിക്കുകയാണ്. നമ്മള്‍ ഒന്നും പറയാതെ തിരിച്ചയച്ചാല്‍ അത് ഒഴിഞ്ഞുമാറാലാകും- അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഎം സുധീരന്‍ യോഗത്തില്‍ മുരളീധരന് വേണ്ടി വാദിച്ചു. എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് മുരളി കാലില്‍ വീഴുന്പോള്‍ തട്ടിത്തെറിപ്പിക്കുന്നത് മര്യാദകേടാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications