കയ്യേറ്റക്കാര്‍ക്ക് ജയില്‍ശിക്ഷ നല്‍കും: മന്ത്രി

മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ അനധികൃത കയ്യേറ്റങ്ങളും സര്‍ക്കാര്‍ ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയും മാതൃകാപരമായി ശിക്ഷിയ്ക്കുകയും ചെയ്യും. ഭൂമാഫിയയെയും ഇവരുടെ സഹായികളെയും ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ സഹായിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല.
പിഴ ഈടാക്കുന്നതിനു പുറമെ ഇവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും-മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ഭൂമി സംരക്ഷിക്കുന്നതിന് രൂപീകരിച്ച ലാന്‍ഡ് ബാങ്കിന്റെ ഉദ്ഘാടനം അടുത്തമാസം 17ന് നടത്തുമെന്ന് രാജേന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications