കയ്യേറ്റമൊഴിപ്പിക്കല്‍: മൂന്നാറില്‍ ഹര്‍ത്താല്‍
മൂന്നാര്‍: ഹൈറേഞ്ച് ജനകീയ സംരക്ഷണ സമിതി മൂന്നാറില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കയ്യേറ്റത്തിനെതിരായ ഹൈക്കോടതി വിധിയുടെ മറവില്‍ സാധാരണക്കാരെ റവന്യൂ, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് സമിതി ആരോപിക്കുന്നു. ഭൂമിക്ക് ഉടന്‍ പട്ടയം നല്‍കുക, കയ്യേറ്റമെന്ന പേരില്‍ കൃഷിക്കാരെയും കച്ചവടക്കാരെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉന്നയിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ ഭൂമിപ്രശ്‌നത്തോട് സര്‍ക്കാര്‍ വിവേചനപരമായ നയം സ്വീകരിക്കുകയാണെന്നും അത് തിരുത്തണമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications