മൂന്നാര്‍ കയ്യേറ്റം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി

മൂന്നാര്‍ നടപടിക്കെതിരെ സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൂന്നാറില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമായിരിക്കുമെന്നും സിപിഎമ്മിന്റെ നയമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഭരിയ്ക്കുന്ന സര്‍ക്കാര്‍ ആറേഴു പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല അവിടെ നടപ്പാക്കുക.
കൈയേറ്റക്കാരെ ഒഴിപ്പിക്കാനും അതിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. മൂന്നാറിലെ ഒന്നാം ഘട്ട ഒഴിപ്പിക്കല്‍ സമയത്തുണ്ടായിരുന്ന ഉപസമിതി തന്നെയാണ് പുതിയ കൈയേറ്റങ്ങളും പരിശോധിക്കുക. ഇടുക്കി കലക്ടറെ മാറ്റുന്ന കാര്യവും മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications