Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ഖ ഫ്രാന്‍സിന്റെ മൂല്യങ്ങള്‍ക്കെതിര്: എംപി

Burqa Clad Women
പാരീസ്: ബുര്‍ഖ ധരിക്കുന്നതിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ എംപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആസ്​പത്രികള്‍, സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നാണ് ഇരുന്നൂറ് പേജുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളായ മതേതരത്വത്തിനും തുല്ല്യതയ്ക്കും ബുര്‍ഖ ധരിക്കുന്ന രീതി എതിരാണെന്ന് എംപി ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ഇത് ഭാഗികമായെങ്കിലും നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ അടിയന്തരമായി ഒരു പ്രമേയം പാസാക്കണമെന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ദേശീയ അസംബ്ലിയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പര്‍ദ്ദയും മുഖാവരണവും ഫ്രഞ്ച് റിപ്പബ്ലിക്കിന് നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പത്തിരണ്ട് നിയമവിദഗ്ധരരടങ്ങുന്ന സമിതി ആറ് മാസത്തെ വാദം കേള്‍ക്കലിന് ശേഷം തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടാണിത്. മത അടയാളങ്ങള്‍ നിരോധിക്കുന്നതിലേക്കുള്ള ഫ്രാന്‍സിന്റെ നടപടികളില്‍ ഏറ്റവും ശക്തമായ നീക്കമാണിത്.

ശരീ‍രം മുഴുവന്‍ മറച്ചെത്തുന്ന മുസ്ലീം സ്ത്രീ‍കള്‍ക്ക് താമസ രേഖകളും, പൌരത്വവും തൊഴില്‍ വിസയും നിഷേധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ തെരുവിലും ഷോപ്പിംഗ് മാളുകളിലും ബുര്‍ഖയും മുഖാവരണവും ധരിച്ചെത്തുന്നത് കര്‍ശനമായി വിലക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+