കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഇന്ത്യയുടേത്: മുകേഷ് അംബാനി

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
ലണ്ടന്‍: മഹാരാഷ്ട്രത്തിലുള്ള അന്യസംസ്ഥാനക്കാരായ ടാക്‌സിക്കാര്‍ മറാത്തി പഠിക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ച് സ്വദേശത്തേയ്ക്ക് മടങ്ങണമെന്നുമുള്ള ആവശ്യം നിര്‍ഭാഗ്യകരമാണെന്ന് മുകേഷ്അംബാനി.

തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഓരോ വര്‍ഷവും 1520 ദശലക്ഷം പുതിയ തൊഴിലുകല്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാമെല്ലാവരും ഇന്ത്യക്കാരാണ്. മുംബൈയും, ചെന്നൈയും ദില്ലിയുമെല്ലാം ഇന്ത്യക്കാരുടെതാണ്- മുകേഷ് പറഞ്ഞു.

ലണ്ടനില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ 40 ദിവസത്തിനുള്ളില്‍ മറാത്തി പഠിച്ചില്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മറാത്തി എഴുതാനും വായിക്കാനും അറിയുന്നവര്‍ക്കും 15 വര്‍ഷം മഹാരാഷ്ട്രത്തില്‍ സ്ഥിരതാമസം ആക്കിയവര്‍ക്കും മാത്രമേ പുതിയ ടാക്‌സി ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അത് തിരുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X