രാജപക്‌സെ വീണ്ടും അധികാരത്തില്‍

എല്‍ടിടിഇയെ ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് തുടച്ച് നീക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ശരത് ഫോന്‍സേകയെയാണ് രാജപക്‌സെ മലര്‍ത്തിയടിച്ചത്. പുലികള്‍ക്കെതിരെ നേടിയ വിജയം വോട്ടാക്കി മാറ്റാമെന്ന കണക്കൂക്കൂട്ടലില്‍ രണ്ട വര്‍ഷം മുമ്പേ തിരഞ്ഞെടുപ്പ് നടത്തിയ രാജപക്‌സെയുടെ നീക്കമാണ് ഇതോടെ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 1,70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാജപക്‌സെ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 1.4 കോടി വോട്ടര്‍മാരില്‍ 70 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 60 ശതമാനവും രാജപക്‌സെയ്ക്ക് ലഭിച്ചു. ഫോന്‍സേകയ്ക്ക് പ്രതീക്ഷിച്ച നേട്ടം ഒരു മേഖലയിലും കൈവരിക്കാനായില്ല. ജന്മനാടായ അമ്പലം കോട്ടയില്‍ പോലും അദ്ദേഹം പരാജയപ്പെട്ടു. തമിഴ് മേഖലയില്‍ കുറഞ്ഞ വോട്ടിങ് രേഖപ്പെടുത്തിയതാണ് ഫോന്‍സേകയുടെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ചൊവ്വാഴ്ച വൈകി ആരംഭിച്ച വോട്ടെണ്ണലില്‍ ഉടനീളം രാജപക്‌സെ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.
വോട്ടെണ്ണല്‍ നടക്കുന്നതിനിടെ ജനറല്‍ ഫൊന്‍സേക താമസിക്കുന്ന ഹോട്ടല്‍ സൈന്യം വളഞ്ഞിരുന്നു. നാനൂറിലധികം സൈനികരാണ് കൊളംബോയിലെ ഹോട്ടല്‍ വളഞ്ഞത്. ഫൊന്‍സെകെയുടെ സുരക്ഷയ്ക്കായാണ് സൈനിക സാന്നിധ്യമെന്നാണ് ഔദ്യോഗിക വിശദീകരണം.












Click it and Unblock the Notifications