ഭൂമി തട്ടിപ്പ്: കോര്‍ട്ട് മാര്‍ഷലിന് നിര്‍ദ്ദേശം

കേസില്‍ ഉള്‍പ്പെട്ട അവദേശ് പ്രകാശിനും ലഫ്റ്റനന്റ് ജനറല്‍ പികെ റാത്തിനും എതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് സേനാ മേധാവി ദീപക് കപൂര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയുടെ ഉത്തരവ്.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ സുഖ്‌നാ പട്ടാള ആസ്ഥാനത്തിന് സമീപമുള്ള 71 ഏക്കര്‍ സ്ഥലം വില്‍ക്കുന്നതിന് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
പ്രകാശിനും പികെ റാത്തിനും പുറമെ ഒരു ലഫ്റ്റനന്റ് ജനറലും മേജര്‍ ജനറലും ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദ്ദേശ പ്രകാരം സംഭവം അന്വേഷിച്ച കിഴക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വികെ സിങ് ആരോപണ വിധേയര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും കര്‍ശന നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
കോര്‍ട്ട് മാര്‍ഷല്‍ നിര്‍ബന്ധമില്ലാത്ത ഭരണതലത്തിലുള്ള അന്വേഷണം പ്രകാശിനെതിരെ നടത്താന്‍ കരസേനാ മേധാവി ജനറല്‍ ദീപക്കപൂര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ജനറല്‍ പ്രകാശ് ഈ 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications