Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തില്‍ നിന്നും സാനിയ മിര്‍സ പിന്‍മാറി

Sania Mirza's engagement broken off
ബാംഗ്ലൂര്‍: ബാല്യകാല സുഹൃത്ത് മുഹമ്മദ് ഷോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍ നിന്ന് പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സ പിന്‍മാറി. സാനിയയുടെ പിതാവ് ഇമ്രാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാനിയയുടെ കോച്ചും മാനേജരുമായി തുടരുന്ന ഇമ്രാന്‍ വിവാഹം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ജൂലായില്‍ ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം ആഡംബരപൂര്‍വം നടത്തിയത്. മുഹമ്മദ് ഷോറാബ് സമ്മാനിച്ച 20 ലക്ഷംരൂപ വിലവരുന്ന ഘാഗ്ര ചോളിയണിഞ്ഞ് വിവാഹ നിശ്ചയത്തിനെത്തിയ സാനിയ അന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന രത്‌നപതക്കമാണ് സാനിയ ഷോറാബിന് സമ്മാനമായി നല്‍കിയത്.

ഷോറാബ് എംബിഎ പഠനം പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും വിവാഹമെന്ന് സാനിയയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷം മാത്രമേ വിവഹം ഉണ്ടാകൂയെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്താന്‍ സാനിയയും തയാറായിട്ടില്ല. "കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ വിവാഹനിശ്ചയത്തിന് ശേഷംഞങ്ങള്‍ക്കിടയില്‍ ചില പൊരുത്തക്കേടുകളുണ്ടെന്ന് തിരിച്ചറിഞ്ഞു. ഷോറാബിന് നല്ലൊരു ജീവിതം ആശംസിയ്ക്കുന്നു". ഇത്രമാത്രമാണ് സാനിയ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+