വിമര്‍ശിക്കുന്നവര്‍ അഭിനന്ദിക്കേണ്ടി വരും: വിഎസ്

മൂന്നാറിലെ കയ്യേറിയ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും സര്‍ക്കാര്‍ തരണം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന യുഡിഎഫിന് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഞങ്ങളെ അഭിനന്ദിയ്‌ക്കേണ്ടി വരും. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ഉമ്മന്‍ ചാണ്ടി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വളരെ ഫലപ്രദമായി മുന്നോട്ട് പോകുന്ന ഒഴിപ്പിയ്ക്കല്‍ നടപടികളെ അട്ടിമറിയ്ക്കാനാണ് ശ്രമം. വന്‍കിടക്കാരുടെ ഹോട്ടലും മറ്റും ഇടിച്ചു നിരത്തിയ നടപടി കോടതി പോലും എതിര്‍ത്തിട്ടില്ല.
ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി ഒഴിച്ചാല്‍ നൂറു ശതമാനം പിന്തുണയാണ് തനിക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. മൂന്നാറിലെ
ഈ പിന്തുണ ഉള്‍ക്കൊണ്ടു തന്നെ മുന്നോട്ടുപോകും. ഒഴിപ്പിക്കല്‍ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിന്റെ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാതെ അവശേഷിപ്പിക്കില്ല. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications