കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണം: ചാണ്ടി

ചെറുകിട കച്ചവടക്കാരെ കയ്യേറ്റത്തിന്റെ മറവില്‍ ഒഴിപ്പിക്കുന്നത് ശരിയല്ല. കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമാനുസൃതമായ നടപടി സ്വീകരിച്ചാല്‍ അത് പിന്തുണയ്ക്കും. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
എട്ടുമണിയ്ക്ക് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെട്ട അദ്ദേഹം ലക്ഷ്മി എസ്‌റ്റേറ്റിലെ ടാറ്റയുടെ തടയണയും മറ്റ് കയ്യേറ്റ പ്രദേശങ്ങളും സന്ദര്‍ശിച്ചു. തുടര്‍ന്ന് പള്ളിവാസലിലെയും ചിന്നക്കനാലിലെയും കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പുറപ്പെട്ടു. പിടി തോമസ് എംപി, ഡിസിസി ഭാരവാഹികള്‍ എന്നിവരും അദ്ദേഹത്തെ അനുഗമിയ്ക്കുന്നുണ്ട്.
മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മിച്ചെന്ന് ആരോപിക്കപ്പെടുന്ന തടയണ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications