കയ്യേറ്റത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു

സര്‍ക്കാരിന് പബ്ലിസിറ്റിയില്‍ മാത്രമാണ് താല്പര്യം. ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് ഇവിടം ഭരിക്കുന്നത്. മൂന്നാറിനെ രക്ഷിയ്ക്കാന്‍ പ്രഖ്യാപനങ്ങളല്ല നടപടികളാണ് വേണ്ടത്. മൂന്നാറിലെ പട്ടയവിതരണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാപകമായി കയ്യേറിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നു. ഇതു തടയുന്നതില്‍
ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. ഒന്നാം മൂന്നാര്‍ ദൗത്യത്തിനു ശേഷമാണ് കയ്യേറ്റം വന്‍തോതില്‍ ഉണ്ടായതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കൈയേറ്റത്തിന്റെ പേരില്‍ ചെറുകിട കര്‍ഷകരെയും ആദിവാസികളെയും ഒഴിപ്പിക്കരുത്. വന്‍കിട കൈയേറ്റക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വളഞ്ഞു പിടിച്ച് വിനോദ, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. വന്‍കിട കൈയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണം. കൈയെറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണണം. കോണ്‍ഗ്രസ് നയം അതാണ്. ഇക്കാര്യത്തില്‍ ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും കൂടെയായിരിക്കും യുഡിഎഫെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം കഴിഞ്ഞിട്ടും മൂന്നാറിലെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.അധികാരത്തിലേറി നാലു ദിവസത്തിനകം ടാറ്റയുടെ ഭൂമി അളന്ന് കൈയേറ്റഭൂമി തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ടാറ്റ അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ പിന്തുണ യുഡിഎഫ് നല്‍കും. മറിച്ച് കര്‍ഷകരെയും ആദിവാസികളെയും ദ്രോഹിക്കുന്ന നടപടിയാണെങ്കില്‍ യുഡിഎഫിന്റെ ഭാഗത്തു നിന്നു യാതൊരു സഹകരണവും ഉണ്ടാകില്ല. വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെയാണു നടപടി
സ്വീകരിക്കേണ്ടത്. ആരൊക്കെ എവിടെയാണു കയ്യേറ്റം നടത്തിയിരിക്കുന്നതെന്നു കൃത്യമായി കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഇതിനു മുമ്പ് സര്‍ക്കാര്‍ നടത്തിയ ഒഴിപ്പിക്കല്‍ നാടകങ്ങള്‍ കൈയേറ്റക്കാരെ സഹായിക്കുന്ന വിധത്തിലായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധമായിരുന്നതിനാല്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ണമായും നിയവിധേയമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യ സംഘങ്ങള്‍ മാറിമാറി വരുന്നതിന് പകരം ഇച്ഛാശക്തിയോടെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥതയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാവേണ്ടത്. രാവിലെ എട്ടിന് മൂന്നാര്‍ മേഖല സന്ദര്‍ശിക്കാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടി മൂന്നാര്‍ ടൗണ്‍, ലഷ്മി, പള്ളിവാസല്‍, ചിന്നക്കനാല്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications