മുജിബ് വധം: പ്രതികളെ തൂക്കിക്കൊന്നു

ലെഫ്റ്റനന്റ് കേണല്‍മാരായിരുന്ന സയ്യിദ് ഫാറൂഖ് റഹ്മാന്‍, സുല്‍ത്താന്‍ ഷഹരിയാര്‍ റഷീദ് ഖാന്‍, മൊഹിയുദ്ദീന്‍ അഹമദ്, മേജര്‍ ജനറലായിരുന്ന ബസ്‌ലുല്‍ ഹുദ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇവരുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. എന്നാല്‍ ശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ റിവ്യൂ ഹര്‍ജി മൂന്ന് ദിവസം വാദം കേട്ട ശേഷം കോടതി തള്ളിയതോടെയാണ് ഇവരുടെ വിധി നിര്‍ണയിക്കപ്പെട്ടത്.
1975ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ രാത്രി ധാക്കയിലെ ധന്‍മോണ്ടിയിലുള്ള ബംഗഭവനിലാണ് മുജീബും കുടുംബവും അടക്കമുള്ളവര്‍ വധിക്കപ്പെട്ടത്. കൂട്ടക്കൊല നടന്ന് 34 വര്‍ഷവും അഞ്ച് മാസവും കഴിഞ്ഞാണ് സംഭവത്തിന് ഉത്തരവാദികളായവരുടെ വധശിക്ഷ നടപ്പിലായിരിക്കുന്നത്.
മുജീബിനോടൊപ്പം ഭാര്യ ബീഗം ഫസീലത്തുന്നിസ, ആണ്‍മക്കളായ കമാല്‍, ജമാല്‍, റസല്‍ (പത്ത്), പുത്രഭാര്യമാരായ സുല്‍ത്താന കമാല്‍, പര്‍വീന്‍ ജമാല്‍, മുജീബിന്റെ സഹോദരന്‍ നാസര്‍, അനന്തരവന്‍ അബ്ദുല്‍ ഹഖ് മോനി, ഭാര്യ ആര്‍ജു മോനി, ഭാര്യാ സഹോദരന്‍ അബ്ദുര്‍ റബ് സെര്‍നിയാബത്, അദ്ദേഹത്തിന്റെ മകന്‍ ആരിഫ്, മകള്‍ ബേബി (13), പൗത്രന്‍ സുകന്ത ബാബു, മൂന്ന് അതിഥികള്‍, നാല് വീട്ടുജോലിക്കാര്‍, മുജീബിന്റെ സെക്യൂരിറ്റി തലവന്‍ കേണല്‍ ജമീലുദ്ദീന്‍ അഹമദ് എന്നിവരും വധിക്കപ്പെട്ടിരുന്നു. സ്ഥലത്തില്ലാത്തത് കൊണ്ട് മാത്രമാണ് മുജീബിന്റെ മകളും ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയും അനുജത്തി രഹാനയും അന്ന് രക്ഷപ്പെട്ടത്.












Click it and Unblock the Notifications