മകളെ പീഡിപ്പിച്ച 42കാരന്‍ അറസ്റ്റില്‍

മുംബൈയിലെ ശിവാജി നഗര്‍ സ്വദേശിയായ മൊഹമ്മദ് ചൗധരിയെന്ന ലാബ് ടെക്‌നിഷനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഭാര്യയെയും മകളെയും കെട്ടിയിടുകയും അഞ്ചുദിവസത്തോളം മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇയാളെ 2009ല്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്. രണ്ടാം ഭാര്യയുടെ കാമുകനെ കൊന്നകേസിലായിരുന്നു അന്ന് ഇയാള്‍ അറസ്റ്റിലായത്.
ലാബ് നടത്തുന്ന മുഹമ്മദിനെ സഹായിക്കാനായി ഭാര്യയും ലാബില്‍ പോവുക പതിവാണ്. മക്കള്‍ സ്‌കൂളില്‍ പോവുകയും ചെയ്യും.പെണ്‍കുട്ടി അടുത്തുള്ള ഉര്‍ദു മീഡിയം സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ജനുവരി 21ന് മുഹമ്മദിന്റെ ഭാര്യ ലാബ് തുറക്കാനായി രാവിലെ നേരത്തേ ഇറങ്ങി. ആ ദിവസം വളരെ വൈകിയാണത്രേ മുഹമ്മദ് ലബോറട്ടറിയില്‍ എത്തിയത്.
വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭയന്ന് മാനസികമായി തളര്‍ന്നിരിക്കുന്ന മകളെയാണ്. മകളോട് വിവരങ്ങളറിഞ്ഞ ഇവര്‍ ഭര്‍ത്താവ് വന്നപ്പോള്‍ ഇതിന്റെ പേരില്‍ ബഹളം വച്ചു.
കുപിതനായി മുഹമ്മദ് അമ്മയെയും മകളെയും മൂന്നു ദിവസം കെട്ടിയിടുകയും മൂന്നു ദിവസവും ഭാര്യയ്ക്കു മുന്നില്‍ വച്ച് മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പീന്നീട് കാര്യങ്ങള്‍ മനസ്സിലാക്കിയ ആണ്‍മക്കളാണ് സഹോദരിയെയും അമ്മയെയും കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications