അവധേഷിനെതിരെ കോര്‍ട്ട് മാര്‍ഷലിന് ഉത്തരവ്

മിലിട്ടറി സെക്രട്ടറിക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിയ്ക്കാന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
പശ്ചിമ ബംഗാളിലെ സുഖ്‌ന സൈനിക കേന്ദ്രത്തിനടുത്തു സ്വകാര്യസ്ഥാപനത്തിനു സ്ഥലം വാങ്ങാന്‍ എന്‍ഒസി നല്‍കിയതില്‍ ക്രമക്കേടു കാണിച്ചെന്ന കേസിലാണു നടപടി.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കുന്നത് രാജ്യത്ത് ആദ്യമാണ്. പ്രകാശിന് പുറമേ മറ്റു രണ്ട് ലഫ്. ജനറല്‍ മാരും ഒരു മേജര്‍ ജനറലും ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ 31ന് വിരമിക്കുന്ന ജന.അവധേഷ് ആണ് ആരോപണ വിധേയരായവരില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.
കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ കിഴക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ വികെ സിങ് ആരോപണ വിധേയര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും കര്‍ശന നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വിശ്വസ്തനായ ജന.അവധേഷിനെതിരെ ഭരണ തലത്തിലുള്ള നടപടി മാത്രം മതിയെന്നായിരുന്നു ജനറല്‍ ദീപക് കപൂര്‍ ആന്റണിയോട് ശുപാര്‍ശ ചെയ്തത്. ഇത് തള്ളിക്കൊണ്ടാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ക്ക് പ്രതിരോധ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications