കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ ബാലികയെ പീഡിപ്പിച്ച കേസ്:ഒരാള്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

The picture is of the alleged Goa rapis
പനജി: ഗോവയിലെ ആരംബോല്‍ ബീച്ചില്‍ ഒമ്പത് വയസ്സുകാരിയായ റഷ്യന്‍ ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാളെ ഗോവ പൊലീസ് അറസ്റ്റു ചെയ്തു. കേസിലെ പ്രതിയായ അനില്‍ രഘുവന്‍ഷിയെ ഗോവയിലെ പെര്‍നം എന്ന സ്ഥലത്തെ ബസ്‌റ്റോപ്പിന് സമീപത്തുനിന്നാണ് അറസ്റ്റുചെയ്തത്.

പ്രധാനപ്രതിയായ അമന്‍ ഭരദ്വാജിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഗോവയിലെ ഒരു ഫാര്‍മ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.പെണ്‍കുട്ടിയുടെ അമ്മയുമായി അനില്‍ സംഭാഷണത്തിലേര്‍പ്പെട്ട് ശ്രദ്ധ തിരിയ്ക്കുകയും ഇതിനിടെ അമന്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.

അമനുവേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയതായി ഡിഐജി രവീന്ദ്ര യാദവ് പറഞ്ഞു. ''പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ വിശദാംശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രധാനപ്രതിയുടെ ചിത്രവും കിട്ടിയിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 23നാണ് റഷ്യന്‍ കുടുംബം ഇന്ത്യയിലെത്തിയത്. ജനുവരി 26ന് ഗോവയില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X