പോള്‍ വധം: അന്വേഷണം സിബിഐ ഏറ്റെടുത്തു

രാജീവ്ഗാന്ധി വധക്കേസിലും വിവാദമായ അഭയക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്ത് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണു നന്ദകുമാരന്‍നായര്‍.
കഴിഞ്ഞ 21 നാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് സിബിഐയ്ക്ക് വിട്ടത്. പോളിന്റെ പിതാവ് എംജി ജോര്‍ജിന്റെ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്.
കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അപാകതകളും ക്രിമിനല്‍ നടപടി ചട്ട ഭേദഗതി പ്രകാരം ഇരകളുടെ ബന്ധുക്കള്‍ക്കു നീതി ലഭിക്കണമെന്ന ജസ്റ്റിസ് മളിമഠ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ചീഫ് ജസ്റ്റിസ് എസ്ആര്‍. ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനുമടങ്ങുന്ന ബെഞ്ച് കേസ് സിബിഐക്കു വിട്ടത്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു ഹൈക്കോടതി നിര്‍ദേശം.












Click it and Unblock the Notifications