വനം വകുപ്പിന്റെ നീക്കം തടയണമെന്ന് കളക്ടര്‍

ഇവിടത്തെ ഭൂമിയുടെ അതിരും ഉടമസ്ഥതയും സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. വനം മന്ത്രി, വകുപ്പ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കാണ് ഇക്കാര്യം കാണിച്ച് കളക്ടര്‍ അശോക് കുമാര്‍ സിങ് കത്തയച്ചിരിക്കുന്നത്.
കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ സര്‍ക്കാര്‍ ഭൂമികളില്‍ ഇതുവരെ നടന്ന സര്‍വ്വേകളുടെ റിപ്പോര്‍ട്ടുകളും രേഖകളും വിശ്വസനീയമല്ലെന്ന് കളക്ടര്‍ കത്തില്‍ പറയുന്നു.
റീസര്‍വ്വേ രേഖകളും ശരിയല്ല ഇക്കാരണങ്ങളാല്‍ വീണ്ടും കുറ്റമറ്റ സര്‍വ്വേ നടത്തി മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും കണ്ടെത്തിയ ശേഷമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളു. അല്ലാത്തപക്ഷം സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ ഇടയുണ്ട്- കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വ്വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പമുണ്ടാകുന്ന ചില പ്രദേശങ്ങള്‍ കത്തില്‍ എടുത്തു പറയുന്നുണ്ട്. വനവല്‍ക്കരണത്തിനായി ഭൂമി ഏറ്റെടുക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് മന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. ഏറ്റെടുക്കല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ പിറ്റേന്നുതന്നെ മുഖ്യമന്ത്രിയ്ക്ക് കത്തയയ്്ക്കുകയായിരുന്നു.












Click it and Unblock the Notifications