ടാറ്റയുടെ ചെക്ക് ഡാം പൊളിക്കണം: സിപിഎം

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ശക്തമാക്കാന്‍ സിപിഎം മുന്‍കൈയെടുക്കും. വന്‍കിട കയ്യേറ്റക്കാരെയാണ് ഒഴിപ്പിക്കേണ്ടത്. അര്‍ഹരായവര്‍ക്കു പട്ടയം നല്‍കണം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം മൂന്ന് മണിയ്ക്ക് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിയ്ക്കും.
ഘടകകക്ഷികള്‍ക്കിടയിലെ ഐക്യം തകരാതെയാവണം നടപടികള്‍. സിപിഐയുമായി ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കണം. ഡാം പൊളിക്കുന്നതിനു മുമ്പ് നിയമപരമായ വാദങ്ങള്‍ പരിശോധിക്കും. ഇടുക്കി കലക്ടറെ മാറ്റേണ്ടെന്ന് സെക്രട്ടറിയേറ്റ് യോഗം നിര്‍ദേശിച്ചു. തിടുക്കത്തില്‍ കലക്ടറെ മാറ്റിയാല്‍ പൊതുജനാഭിപ്രായം എതിരാകുമെന്ന് കണ്ടാണ് ഈ തീരുമാനം.












Click it and Unblock the Notifications