ലാവലിന്‍: കൂടുതല്‍ അന്വേഷണത്തിനായി ഹര്‍ജി

ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറാണ് ഹര്‍ജി നല്‍കിയത്. ഇത് പ്രത്യേക കോടതി പിന്നീട് പരിഗണിക്കും.
കേസ് സിബിഐ അന്വേഷിച്ച് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളതാണ്.
കുറ്റപത്രത്തില്‍ നിരവധി പാകപ്പിഴകള്‍ ഉണ്ടെന്ന് നന്ദകുമാര്‍ തന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ലാവലിന്‍ കരാറിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുള്ള മലയാളികളായ ദിലീപ് രാഹുലന്‍, നാസര്‍ എന്നിവര്‍ക്ക് എതിരെ യാതൊരു അന്വേഷണവും സിബിഐ നടത്തിയിട്ടില്ലെന്നും പിണറായി വിജയനുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ വെളിച്ചത്ത് വന്നിട്ടില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.
പിണറായി വിജയന്‍ 100 പ്രാവശ്യത്തില്‍ കൂടുതല്‍ സിംഗപ്പൂരും ദുബായും സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് സിബിഐ വിശദമായി പരിശോധിച്ചാല്‍ യാത്രയുടെ ഉദ്ദേശ്യം കണ്ടെത്താന്‍ കഴിയും. ലാവലിന്‍ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ തുക ആരാണ് വാങ്ങിയതെന്നും ആരൊക്കെ തുക പങ്കുവെച്ചുവെന്നും അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചുവെങ്കിലും കൂടുതല്‍ അന്വേഷണത്തിന് സിബിഐ കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. അന്വേഷണം നീണ്ടുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നന്ദകുമാറും മറ്റ് രണ്ടുപേരും നല്‍കിയ പൊതുതാല്‌പര്യഹര്‍ജി അനുവദിച്ചുകൊണ്ടാണ് ലാവലിന്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി 2007 ജനവരിയില്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications