കോട്ടയം: ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന്

മൂന്നാം വാര്‍ഡില്‍ കെ.ജി ഷീജ, ഏഴാം വാര്‍ഡില്‍ എന്‍.ബി നാരായണന്‍ നായര്‍, 31ആം വാര്‍ഡില്‍ ആശ അഭിലാഷ് എന്നിവരാണു ജയിച്ചത്.
നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ചെല്ലമ്മ തമ്പി, എസ്.ജയകൃഷ്‌ണന്‍, ലതാ തെങ്ങുംപത്ര എന്നിവരെ കൂറുമാറ്റത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയതോടെയാണ് മൂന്നു വാര്‍ഡുകളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് സ്‌ഥനാര്‍ഥികള്‍ മത്സരിച്ചപ്പോള്‍ എല്ഡിഎഫിനു വേണ്ടി സിപിഎം സ്‌ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഏഴാം വാര്‍ഡില്‍ മാത്രമാണ് ബിജെപി സ്‌ഥാനാര്‍ഥി മല്‍സര രംഗത്തുണ്ടായിരുന്നത്.
ആലപ്പുഴ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയം നേടി. ഇവിടെ എസ്‌ഡിപിഐ സ്‌ഥാനാര്‍ഥി രണ്ടാം സ്‌ഥാനത്തെത്തി.












Click it and Unblock the Notifications