ആസ്‌ത്രേലിയയില്‍ വിന്താലൂ പ്രതിഷേധം

മിയ നോര്‍ത്‌റോപ്പ് ആണ് ഇന്ത്യക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
എല്ലാ ആസ്‌ത്രേലിയക്കാരെയും ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് മിയ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വിന്താലൂ എഗെയിന്‍സ്റ്റ് വൈലന്‍സ് എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ഫെബ്രുവരി 24നാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ പ്രതിഷേധത്തിലൂടെ ആസ്‌ത്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും, ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ ആസ്‌ത്രേലിയന്‍ പൗരന്മാരെ അണിനിരത്തുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
പതിനായിരക്കണക്കിനാളുകള്‍ ഇന്ത്യന്‍ ഭക്ഷണം കഴിച്ച് തന്നോടൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നുതന്നെയാണ് മിയയുടെ വിശ്വാസം.












Click it and Unblock the Notifications