ഫൊന്‍സെക ആസ്ത്രേലിയയില്‍ അഭയം തേടുന്നു

ഇതു സംബന്ധിച്ച് ഓസ്ത്രേലിയന്‍ ഹൈക്കമ്മീഷണറോട് സംസാരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഒരു ആസ്ട്രേലിയന്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഫൊന്‍സേക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്ക വിട്ടുപോകുന്നതില്‍ നിന്നു സര്‍ക്കാര്‍ തന്നെ തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിട്ടു പോകുന്നതിനു നിയമപരമായി തനിക്കു യാതൊരു തടസവും ഇല്ലെന്നും എന്നാല്‍ ശ്രീലങ്കയില്‍ നിയമനടപടികളില്‍ പ്രസിഡന്റ് അനാവശ്യമായി ഇടപെടല്‍ നടത്തുകയാണെന്നും ഫൊന്‍സേക പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും തമിഴ്സംഘടനകളുടെയും ഭരണപക്ഷത്തെ ചിലരുടെയും പിന്തുണയുള്ള ഫൊന്‍സെക സ്വരക്ഷയ്ക്കായി ആദ്യം അയല്‍രാജ്യത്തിന്റെ സഹായം തേടിയിരുന്നു.
തമിഴ്പുലികളുടെ പതനത്തിനുശേഷം നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്സെ വന്‍ വിജയം നേടിയിരുന്നു.
ഫലം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച എതിരാളി ശരത് ഫൊന്‍സെകയുടെ താമസസ്ഥലം സൈന്യം വളഞ്ഞതോടെ രാജ്യം പുതിയ സംഘര്ഷത്തിലക്കു നീങ്ങുകയാണെന്ന ആശങ്ക പരന്നിരുന്നു.
വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെയാണ് ഫോന്‍സെക താമസിക്കുന്ന ഹോട്ടല്‍ ആയുധധാരികളായ നൂറോളം സൈനികര്‍ വളഞ്ഞത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഫൊന്സെകയ്ക്കൊപ്പം കൊളംബോയിലുള്ള സിനമണ്‍ ലേക് ഹോട്ടലിലുണ്ട്.
സൈന്യത്തില്‍നിന്ന് ഓടിപ്പോയ 400-ഓളം പേര് ഹോട്ടലിനകത്തുണ്ടെന്നും ഇവരെ പിടികൂടാനാണ് സൈനികരെ വിന്യസിച്ചതെന്നുമാണ് സേനാവക്താവ് ബ്രിഗേഡിയര്‍ ഉദയ നാനായകരയുടെ വിശദീകരണം.
പ്രസിഡന്റ് മഹീന്ദ രാജപക്ഷെയെയും കുടുംബത്തെയും വധിക്കാന്‍ ജനറല്‍ ശരത് ഫൊന്‍സേക ഗൂഢാലോചന നടത്തിയതായി ശ്രീലങ്കയിലെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications