കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൊന്‍സെക ആസ്ത്രേലിയയില്‍ അഭയം തേടുന്നു

  • By Lakshmi
Google Oneindia Malayalam News

Sarat Fonseka
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെക ആസ്‌ത്രേലിയയില്‍ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ച് ഓസ്ത്രേലിയന്‍ ഹൈക്കമ്മീഷണറോട് സംസാരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഒരു ആസ്ട്രേലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫൊന്‍സേക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്ക വിട്ടുപോകുന്നതില്‍ നിന്നു സര്‍ക്കാര്‍ തന്നെ തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിട്ടു പോകുന്നതിനു നിയമപരമായി തനിക്കു യാതൊരു തടസവും ഇല്ലെന്നും എന്നാല്‍ ശ്രീലങ്കയില്‍ നിയമനടപടികളില്‍ പ്രസിഡന്റ് അനാവശ്യമായി ഇടപെടല്‍ നടത്തുകയാണെന്നും ഫൊന്‍സേക പറഞ്ഞു.

പ്രതിപക്ഷത്തിന്റെയും തമിഴ്‌സംഘടനകളുടെയും ഭരണപക്ഷത്തെ ചിലരുടെയും പിന്തുണയുള്ള ഫൊന്‍സെക സ്വരക്ഷയ്ക്കായി ആദ്യം അയല്‍രാജ്യത്തിന്റെ സഹായം തേടിയിരുന്നു.

തമിഴ്പുലികളുടെ പതനത്തിനുശേഷം നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ വന്‍ വിജയം നേടിയിരുന്നു.

ഫലം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച എതിരാളി ശരത് ഫൊന്‍സെകയുടെ താമസസ്ഥലം സൈന്യം വളഞ്ഞതോടെ രാജ്യം പുതിയ സംഘര്‍ഷത്തിലക്കു നീങ്ങുകയാണെന്ന ആശങ്ക പരന്നിരുന്നു.

വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെയാണ് ഫോന്‍സെക താമസിക്കുന്ന ഹോട്ടല്‍ ആയുധധാരികളായ നൂറോളം സൈനികര്‍ വളഞ്ഞത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഫൊന്‍സെകയ്‌ക്കൊപ്പം കൊളംബോയിലുള്ള സിനമണ്‍ ലേക് ഹോട്ടലിലുണ്ട്.

സൈന്യത്തില്‍നിന്ന് ഓടിപ്പോയ 400-ഓളം പേര്‍ ഹോട്ടലിനകത്തുണ്ടെന്നും ഇവരെ പിടികൂടാനാണ് സൈനികരെ വിന്യസിച്ചതെന്നുമാണ് സേനാവക്താവ് ബ്രിഗേഡിയര്‍ ഉദയ നാനായകരയുടെ വിശദീകരണം.

പ്രസിഡന്റ് മഹീന്ദ രാജപക്ഷെയെയും കുടുംബത്തെയും വധിക്കാന്‍ ജനറല്‍ ശരത് ഫൊന്‍സേക ഗൂഢാലോചന നടത്തിയതായി ശ്രീലങ്കയിലെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X