രാമലിംഗരാജുവിനെ പാപ്പരായി പ്രഖ്യാപിച്ചു

കോടതി ഫീസും മറ്റു ചെലവുകളും അടയ്ക്കുന്നതില്‍ നിന്നും കോടതി ഇവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ അഭിഭാഷകനെ വയ്ക്കണമെന്ന ഇവരുടെ ആവശ്യം യുഎസ് ജില്ലാ ജഡ്ജി ബാര്‍ബറാ ജോണ്‍സ് അംഗീകരിച്ചില്ല.
ഇവര്‍ കാണിച്ച കൃത്രിമം കാരണം കോടികള്‍ നഷ്ടപ്പെട്ട അമേരിക്കയിലെ നിക്ഷേപകര്‍ നല്‍കിയ കേസുകളിലെ വാദത്തിനിടെയാണ് ഇവര്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്.
അമേരിക്കയിലെത്തി കേസ് നടത്താനും കോടതിച്ചെലവ് നല്‍കാനുമുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്ന് ഇവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി ഇവരെ പാപ്പരായി പ്രഖ്യാപിച്ചത്.
2009 ജനുവരിയിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമായ സത്യം ക്രമക്കേട് പുറത്തുവന്നത്. പിന്നാലെ രാമലിഗംരാജുവും കൂട്ടരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. 100 കോടി ഡോളറിന്റെ ക്രമക്കേട് നടത്തിയ രാജു സഹോദരന്മാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിയമനടപടികള്‍ നേരിടുകയാണ്.












Click it and Unblock the Notifications