ആന്ധ്രയില്‍ ബോട്ട് മറിഞ്ഞ് 16 മരണം

രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ബോട്ടില്‍ ആകെ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂടുതലും നദിയുടെ മറുകരയിലുള്ള ലക്ഷ്മി നരനസിംഹസ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള തീര്‍ത്ഥാടകരായിരുന്നു.
അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് നാല്‍പതോളം പേരെ രക്ഷപ്പെടുത്തിയത്. ബോട്ടില്‍ ആളുകളെ എണ്ണം കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസപുരം മണ്ഡലത്തിലാണ് ശനിയാഴ്ച അപകടമുണ്ടായത്. മരണനിരക്ക് ഇനിയും കൂടാനിടയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications